Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടറുടെ കൊല: മോഷണശ്രമമല്ലെന്ന്

കോട്ടയം: നഗരത്തില്‍ ഈരേക്കടവില്‍ റിട്ടയേര്‍ഡ് ഗവണ്‍മെന്റ് സര്‍ജന്‍ ഡോ. ജി മോഹനചന്ദ്രനെ(61) കൊലപ്പെടുത്തിയത് മോഷണം നടത്താനല്ലെന്ന് വ്യക്തമായി. ഏപ്രില്‍ മൂന്ന് ചൊവാഴ്ച രാവിലെയാണ് ഡോക്ടറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തലയുടെ പിന്‍ഭാഗത്ത് കനമേറിയ ദണ്ഡു കൊണ്ടുള്ള അടിയേറ്റാണ് ഡോക്ടര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകിയുടെ ലക്ഷ്യം മോഷണമല്ലെന്ന് പ്രാഥമികന്വേഷണത്തില്‍ നിന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഈ വിവരം കേസന്വേഷണത്തെ പുതിയൊരു വഴിത്തിരിവിലെത്തിച്ചിരിക്കുകയാണ്.

ഇപ്പോള്‍ പൊലീസ് അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴി ശേഖരിച്ചുവരികയാണ്. ഡോക്ടറുടെ ഭാര്യ, മകന്‍, അമ്മ, വളരെയടുത്ത ബന്ധുക്കള്‍, വേലക്കാരി എന്നിവരെ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തു. കൊലപാതകം നടന്ന രാത്രിയില്‍ ഡോക്ടറും എണ്‍പതു വയസായ അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

കൊലപാതകം നടന്ന ദിവസം ഡോക്ടറുടെ ഭാര്യ മകളുടെ കുട്ടിയെ കാണാന്‍ തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. രാവിലെ വീടിന്റെ മുകളിലത്തെ നിലയില്‍ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ട അമ്മ മകനെ വിളിച്ചുവെങ്കിലും മറുപടി കിട്ടാതിരുന്നതിനെത്തുടര്‍ന്ന് മുറിയില്‍ ചെന്നപ്പോള്‍ കണ്ടത് മകന്റെ മൃതദേഹമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+