പാലക്കാട്ട് കൂട്ടക്കൊല
പാലക്കാട്: പാലക്കാട് കാക്കയൂരില്‍ രണ്ടു സ്ത്രീകളുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. കുടുംബവഴക്കാണ് കൊലക്ക് കാരണമെന്ന് കരുതുന്നു.
കാക്കയൂര്‍ നടക്കാവില്‍ മുത്തു (65), ഭാര്യ തത്ത (59), മകന്റെ ഭാര്യ ചന്ദ്രിക (28) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മുത്തുവിന്റെ ആണ്‍മക്കളായ രമേശ്, രവി എന്നിവര്‍ക്ക് പരിക്കേറ്റു. രമേശിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലും രവിയെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രമേശിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വക്താക്കള്‍ അറിയിച്ചു.
ഏപ്രില്‍ നാല് ബുധനാഴ്ച രാത്രിയാണ് കൂട്ടക്കൊല നടന്നതെന്ന് കരുതുന്നു. രാത്രി മുത്തുവിന്റെ മക്കള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മൂന്നാമത്തെ മകന്‍ സഭാപതിയെ വീട്ടില്‍ കെട്ടിയിട്ടു. പിന്നീട് പുതുനഗരം പൊലീസ് സ്ഥലത്തെത്തി സഭാപതിയെ മോചിപ്പിച്ചു.
സഹോദരങ്ങള്‍ തമ്മിലുള്ള വഴക്ക് കത്തിക്കുത്തിലും കൊലയിലു ം കലാശിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് പിടിയിലായ സഭാപതിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരം ലഭിക്കും.












Click it and Unblock the Notifications