കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാട്ടുപുഴ പൂരം ഇന്ന്

  • By Staff
Google Oneindia Malayalam News

ചേര്‍പ്പ്: ഏറ്റവുമധികം ദേവീ ദേവന്മാരും ആനകളും പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച കൊണ്ടാടുന്നു. ആറാട്ടുപുഴയിലെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനു മുന്നിലെ വിശാലമായ പാടത്ത് രാത്രിയാണ് പൂരം നടക്കുന്നത്.

ഒരാഴ്ചത്തെ പൂരം പുറപ്പാടിനു പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കുന്ന പൂരത്തില്‍ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ആദ്യം എഴുന്നെള്ളും. വൈകിട്ട് ആറു മണിക്ക് ഒമ്പത് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ശാസ്താവ് എഴുന്നെള്ളുക. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കലാകരന്മാര്‍ ഒരുക്കുന്ന പാഞ്ചാരിമേളം എഴുന്നെള്ളത്തിന് മാറ്റ് കൂട്ടും.

തുടര്‍ന്ന് മറ്റു ദേവീദേവന്മാരുടെ എഴുന്നെള്ളത്താണ് . തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മ തിരുവടി, ചേര്‍പ്പ് , അന്തിക്കാട്, തൊട്ടിപ്പാള്‍, പിഷാരിക്കല്‍, എടക്കുന്നി, അയ്യുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പുന്നിലാര്‍കാവ്, കാട്ടുപിഷാരിക്കല്‍ എന്നീ ഭഗവതിമാരും ചാത്തക്കുടത്ത് , ചക്കംകുളങ്ങര, കോടന്നൂര്, നാങ്കുളം, മാട്ടില്‍, നെട്ടിശേരി , കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ശാസ്താക്കന്മാരുമാണ് പൂരത്തില്‍ പങ്കെടുക്കുന്നത്.

എഴുന്നെള്ളത്തുകള്‍ക്കു ശേഷം രാത്രി 10. 45 ന് വെടിക്കെട്ടുണ്ടായിരിക്കും. പുലര്‍ച്ചെ മൂന്നിന് കൂട്ടിയെഴുന്നെള്ളിപ്പ്. രാജകീയ പ്രൗഡിയോടെ തൃപ്രയാര്‍ തേവരും ഇടത്തുഭാഗത്ത് ചാത്തക്കുടത്ത് ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലത്തുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും എഴുന്നെള്ളും. കൂട്ടിയെഴുന്നെള്ളിപ്പിന് 71 ആനകളാണ് അണി നിരക്കുക.

കൂട്ടിയെഴുന്നെള്ളിപ്പിനെ പ്രദക്ഷിണം വച്ചു ഭക്തര്‍ മന്ദാരം കടവില്‍ ദേവീദേവന്മാരുടെ ആറാട്ടിലും പങ്കെടുക്കും. ഏപ്രില്‍ ആറ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എല്ലാ ദേവീദേവന്മാരെയും ആതിഥേയനായ ആറാട്ടുപുഴ ശാസ്താവ് ഉപചാരം പറഞ്ഞയയ്ക്കും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നതോടെ പൂരത്തിന് പരിസമാപ്തിയാവുകയായി.

കൊച്ചി ദേവസ്വം ബോര്‍ഡും പൂരം സെന്‍ട്രല്‍ കമ്മിറ്റിയും വിവിധ ദേവസ്വങ്ങളും പൂരാഘോഷ കമ്മിറ്റിയുമാണ് പൂരത്തിനുള്ള വിപുലമായ ഏര്‍പ്പാടുകള്‍ നടത്തുന്നത്. ആഗോള ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയതിനെ തുടര്‍ന്ന് പൂരം വിദേശി ടൂറിസ്റ്റുകളേയും ആകര്‍ഷിച്ചു വരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X