സീറ്റ് തര്‍ക്കംതീര്‍ക്കാന്‍ രമേശ് ചെന്നിത്തല
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഏഐസിസി സെക്രട്ടറി രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയോഗിച്ചു.
ഏപ്രില്‍ അഞ്ച് വ്യാഴാഴ്ചയാണ് രമേശിനെ കേരളത്തിലെ തര്‍ക്കം പരിഹരിക്കാനായി നിയോഗിക്കാന്‍ തീരുമാനമായത്. ഏഴ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റാണ് ഇനി പുറത്തിറക്കാനുള്ളത്.
കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയുമെന്ന് ഹൈക്കമാന്റിന് തോന്നാനുള്ള കാരണം വ്യക്തമല്ല. കരുണാകരന്‍ ഗ്രൂപ്പുകാരനായിരുന്ന രമേശ് പിന്നീട് തിരുത്തല്‍വാദി ഗ്രൂപ്പും സ്വന്തം ഗ്രൂപ്പും ഉണ്ടാക്കാന്‍ ശ്രമിച്ചയാളാണ്. കരുണാകരനുമായി തെറ്റിപ്പിരിഞ്ഞ ശേഷം തികഞ്ഞ കരുണാകര വിരുദ്ധനായ രമേശിന്റെ ഇടപെടല്‍ കരുണാകരന്‍ സ്വീകരിച്ചുവോ എന്നത് ഇനിയും അറിവായിട്ടില്ല.












Click it and Unblock the Notifications