തലശേരിയില്‍ ബിജെപിക്കാര്‍ക്ക് നേരെ ബോംബേറ്
തലശേരി: കതിരൂരിലും പരിസരപ്രദേശങ്ങളിലും വീണ്ടും ബിജെപി -സിപിഎം സംഘര്‍ഷം. ഒരു ബിജെപി പ്രവര്‍ത്തകനു നേരെ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച ബോംബേറുണ്ടായി. വ്യാഴാഴ്ച രാവിലെ ചൊയ്യോടത്തെ സിപിഎം നേതൃത്വത്തിലുള്ള എ.കെ.ജി. വായനശാലയ്ക്കു നേരെ അക്രമമുണ്ടായി.
ബിജെപി-ആര്‍എസ്എസ് സംഘങ്ങളാണ് വായനശാലയ്ക്കെതിരെ അക്രമമഴിച്ചു വിട്ടതെന്ന് സിപിഎം ആരോപിക്കുന്നു. അക്രമികള്‍ വായനശാലയുടെ മുന്നില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വായനശാലയുടെ ജനല്‍ചില്ലുകളും അലമാരകളും പുസ്തകങ്ങളും നശിപ്പിച്ചു.
ഇതിന് പകരമായാണ് സിപിഎം പ്രവര്‍ത്തകരുടെ അക്രമം അരങ്ങേറിയത്. പുല്ല്യോട്ട് ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. മഹിളാമോര്‍ച്ചാ നേതാവ് പുഷ്പയുടെ സഹോദരന്‍ സന്ദീപിനാണ് വെട്ടേറ്റത്. ചുണ്ടങ്ങാപൊയിലിലും ഒരു ബിജെപി പ്രവര്‍ത്തകന് നേരെ ബോംബേറുണ്ടായി.












Click it and Unblock the Notifications