തലശ്ശേരിയില്‍ ആകാശത്തേക്ക് വെടിവച്ചു
തലശ്ശേരി: അക്രമസംഭവങ്ങളുണ്ടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത കതിരൂരില്‍ പൊലീസ് ആകാശത്തേക്ക് ഒമ്പത് റൗണ്ട് വെടിവച്ചു. സിപിഎം-ബിജെപി സംഘര്‍ഷം നടക്കുന്ന ഈ മേഖലയില്‍ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് പൊലീസ് വെടിവയ്പുണ്ടായത്.
കണ്ണൂര്‍ എസ്പി മനോജ് എബ്രഹാമിന്റെയും ഡിവൈഎസ്പി വത്സന്റെയും നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
രാഷ്ട്രീയ സംഘടനകള്‍ തമ്മിലുള്ള അക്രമം പൊലീസിനു നേരെയും വ്യാപിച്ചതോടെയാണ് വെടിവയ്ക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്. അക്രമിസംഘത്തിലുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് പിടികൂടി. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.
കതിരൂരിലെ ചൂണ്ടങ്ങാപ്പൊയിലില്‍ അക്രമികള്‍ ഒരു ബസ് തടഞ്ഞു നിര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ക്ലീനറെ വെട്ടിപ്പരിക്കേല്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈങ്ങയില്‍ പീടികയില്‍ രണ്ട് ബിജെപിക്കാരുടെ വീടിനു നേരെയും ബിജെപി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. നാടന്‍ ബോംബെറിഞ്ഞായിരുന്നു ആക്രമണം.












Click it and Unblock the Notifications