Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം യുഡിഎഫിലേക്ക് ചായുമെന്ന് സര്‍വേ

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക സര്‍വേ വ്യക്തമാക്കുന്നു. ഡെവലപ്മെന്റ് ആന്റ് റിസര്‍ച്ച് സര്‍വീസസ് ( ഡിആര്‍എസ്) ആണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി സര്‍വേ നടത്തിയത്.

കേരളത്തിലെ 10 നിയോജക മണ്ഡലങ്ങളില്‍ നിന്നായി എടുത്ത 1500 വോട്ടര്‍മാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍എസ് ഈ നിഗമനത്തിലെത്തിയത്. മൊത്തം പോള്‍ ചെയ്യുന്ന വോട്ടിന്റെ 47 ശതമാനം വരെ യുഡിഎഫിന് ലഭിക്കും. എല്‍ഡിഎഫിന് 45 മുതല്‍ 55 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ. മൊത്തം വോട്ടിന്റെ 42 ശതമാനം എല്‍ഡിഎഫിന് ലഭിക്കുമെന്നും സര്‍വേ പറയുന്നു. ഏകദേശം അഞ്ച് ശതമാനം വോട്ടുകള്‍ യുഡിഎഫിന് കൂടുതലായി ലഭിക്കുമെന്നാണ് പ്രവചനം. ഇത്രയും ഭൂരിപക്ഷം കേരളത്തിന്റെ ചരിത്രത്തിലാദ്യമാണെന്നും സര്‍വേ സൂചിപ്പിക്കുന്നു. പക്ഷെ ഇതില്‍ സാഹചര്യമാറ്റങ്ങള്‍ക്കനുസരിച്ച് അല്പം മാറ്റം വരാം എന്നും സര്‍വേ വിശദമാക്കുന്നു.

ഇഷ്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഇ.കെ. നായനാര്‍ക്ക് അനുകൂലമായാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. 26 ശതമാനം വോട്ടുകള്‍ ലഭിച്ചു. എ.കെ. ആന്റണിയ്ക്കാണ് രണ്ടാം സ്ഥാനം 21 ശതമാനം. മൂന്നാം സ്ഥാനം കരുണാകരനാണ് -14 ശതമാനം. 59 ശതമാനം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമമുണ്ടാകാന്‍ സാധ്യതയുള്ളതായി ഭയപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+