കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ടിവി നിര്‍ത്തിയതിന് ഭര്‍ത്താവിനെ കൊന്നു
ഒര്‍ലാന്റോ (ഫ്ലോറിഡ): ടിവി നിര്‍ത്തിയതിന് ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു. ഒര്‍ലാന്റോയിലെ 46കാരിയായ കാരോണ്‍ സിമ്മണ്‍സാണ് ഭര്‍ത്താവ് വില്യമിനെ (48) വെടിവച്ചു കൊന്നത്.
ദമ്പതികള്‍ അവരവരുടെ മുറികളിലിരുന്ന് ടിവി കാണുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് ടിവിയില്‍ ദൃശ്യങ്ങള്‍ ഒന്നും കാണാതെയായി. ടിവി വീണ്ടും പ്രവര്‍ത്തിപ്പിക്കാനുള്ള ആക്സസ് കാര്‍ഡ് തിരഞ്ഞു നോക്കിയപ്പോള്‍ കാണാനില്ലായിരുന്നുവത്രെ. ഭര്‍ത്താവാണ് കാര്‍ഡ് ഒളിപ്പിച്ചുവച്ചതെന്ന് അവര്‍ സംശയിച്ചു.
കാരോണ്‍ ആക്സസ് കാര്‍ഡ് തിരഞ്ഞുകൊണ്ടിരുന്നപ്പോള് ഭര്‍ത്താവ് ഒന്നുമറിയാത്തവനെപ്പോലെയിരുന്നത് അവരെ ദേഷ്യം പിടിപ്പിച്ചു. തിരച്ചിലിനിടയില്‍ കൈയില്‍ കിട്ടിയ തോക്കുകൊണ്ട് ഉടന്‍ അവര്‍ ഭര്‍ത്താവിനെ വെടിവച്ചുകൊല്ലുകയായിരുന്നു.
Comments
Story first published: Thursday, April 5, 2001, 23:53 [IST]