കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്റെ രാഷ്ട്രീയ നിലപാടറിഞ്ഞശേഷം മാത്രം സീറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം ചെറിയാന്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ഉറപ്പുകിട്ടിയാല്‍ മാത്രം ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മതിയെന്ന് സിപിഎം സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സിപിഎം നിയോഗിച്ച ചിലര്‍ ചെറിയാന്‍ ഫിലിപ്പുമായി വീണ്ടും ചര്‍ച്ച നടത്തും.

ചെറിയാന്‍ ഫിലിപ്പിനെ ഉമ്മന്‍ചാണ്ടിക്കെതിരെ യില്‍ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അവശേഷിക്കുന്ന 10 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് ചെറിയാന്റെ കാര്യം ചര്‍ച്ചയ്ക്ക് വന്നത്. ചെറിയാനെ ആന്റണിക്കെതിരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയിരുന്നു.

എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐ തയ്യാറല്ലാത്തതിനാലാണ് ചെറിയാനെ പുതുപ്പള്ളിയില്‍ നിര്‍ത്താന്‍ ആലോചിച്ചത്. പുതുപ്പള്ളിയില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഫ്ലോറി മാത്യുവിനെ മത്സരിപ്പിക്കാന്‍ നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. എന്നാല്‍ തല്ക്കാലം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഫ്ലോറി മാത്യുവിനോട് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

അവശേഷിക്കുന്ന 10 മണ്ഡലങ്ങളില്‍ കൂടി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ രണ്ട് സീറ്റ് ഐഎന്‍എല്ലിനാണ്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.

ഐഎന്‍എല്ലിന് നല്‍കിയിട്ടുള്ള മണ്ഡലത്തില്‍ കെ. വി. സിദ്ധിഖ് മത്സരിക്കും. ഐഎന്‍എല്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അഡ്വ. എ. ഗോപാലന്‍നായരും സാജു പോളും സ്ഥാനാര്‍ത്ഥിയാകും. യ്ക്കെതിരെ കെ.വി. ദേവദാസ് മത്സരിക്കും. യില്‍ ഇ.കെ. മലീഹയും ് ടി.കെ. ദേവകുമാറുംകെ.കെ. രാമചന്ദ്രന്‍ നായരും സ്ഥാനാര്‍ത്ഥികളാകും. എം.കെ. പുരുഷോത്തമന്‍ മത്സരിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X