Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്കെതിരായ പരാമര്‍ശം കരുണാകരന്‍ വിഴുങ്ങി

ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായി ഏപ്രില്‍ നാല് ബുധനാഴ്ച പത്രസമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ കെ കരുണാകരന്‍ വിഴുങ്ങി. ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച വൈകുന്നേരം തിരക്കിട്ടു വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് സോണിയാഗാന്ധിക്കെതിരേ താനൊന്നും പറഞ്ഞിട്ടില്ലെന്ന് കരുണാകരന്‍ പറഞ്ഞത്.

തന്റെ പത്രസമ്മേളനം പത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കരുണാകരന്‍ കുറ്റപ്പെടുത്തി. താന്‍ നെഹ്റു കുടുംബത്തിനെതിരേ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയുമെന്നും ആരും കരുതേണ്ട- കരുണാകരന്‍ പറഞ്ഞു.

എന്നാല്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് ഐ ഗ്രൂപ്പിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കരുണാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കു വേണ്ടി പലതും സഹിച്ചിട്ടുണ്ട്. ഇനിയും സഹിക്കാന്‍ തയ്യാറാണ് .

സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നാല്‍ ജനവിരുദ്ധമായ ഒന്നായിരിക്കും അതെന്ന ആരോപണത്തെപ്പറ്റി ഇപ്പോള്‍ ഒന്നും അറിയില്ലെന്നും പട്ടിക പുറത്തുവരുമ്പോള്‍ തിരുവനന്തപുരത്ത് പ്രതികരിക്കും എന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+