സ്ഥാനാര്‍ത്ഥിലിസ്റായി; പത്മജയ്ക്ക് സീറ്റില്ല
ദില്ലി: അവശേഷിക്കുന്ന ഏഴു സീറ്റിലേക്കു കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് ദില്ലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പത്മജയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലില്ല.
പത്മജയ്ക്ക് സീറ്റ ് ലഭിക്കുമെന്നും സോണിയാഗാന്ധി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും അവസാന നിമിഷം വരെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ലിസ്റ് പുറത്തുവന്നപ്പോള്‍ പത്മജയുടെ പേര്‍ അതിലുണ്ടായിരുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദാണ് ഏപ്രില്‍ ആറ് വെള്ളിയാഴ്ച ദില്ലിയില്‍ സ്ഥാനാര്‍ത്ഥി ലിസ്റ് പ്രഖ്യാപിച്ചത്.
ആന്റണി വിഭാഗത്തിന് 37 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കരുണാകരന്‍ വിഭാഗത്തിന് ആകെ 34 സീറ്റുകളേ ലഭിച്ചുള്ളൂ. പത്മജയെ തഴഞ്ഞതിനാലും ഐ ഗ്രൂപ്പിന് സീറ്റുകള്‍ കുറഞ്ഞതിനാലും കരുണാകരന്‍ ആകെ ക്ഷുഭിതനാണ്. കരുണാകരന്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയെങ്കിലും ഭാവിപരിപാടികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ ഏഴ് ശനിയാഴ്ച അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നറിയുന്നു.
സിറ്റിംഗ് എംഎല്‍ എമാരില്‍ റോസമ്മചാക്കോയുടെ പേര് മാത്രമാണ് ഒഴിവാക്കിയത്. മേഴ്സിരവിയാണ് സ്ഥാനാര്‍ത്ഥി. എം.എം. ഹസനും ബിജിലി പനവേലിയും എന്‍. സുന്ദരന്‍ നാടാരും മത്സരിക്കും. കെ.വി. കുഞ്ഞഹമ്മദ് മത്സരിക്കും.












Click it and Unblock the Notifications