മമത- കോണ്‍ഗ്രസ് ധാരണ പൂര്‍ണമായി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മെയ് പത്തിനുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ പൂര്‍ണമായി. ധാരണയനുസരിച്ച് ആകെയുള്ള 294 സീറ്റുകളില്‍ 57 എണ്ണം കോണ്‍ഗ്രസിന് ലഭിക്കും. ബാക്കി 237സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ ജെ എം എമ്മും മത്സരിക്കും.
ഏപ്രില്‍ ഏഴ് ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും എ ഐ സി സി ജനറല്‍ സെക്രട്ടറി കമല്‍നാഥുമായുള്ള ചര്‍ച്ചയിലാണ് സീറ്റ് ധാരണ പൂര്‍ണമായത്. 276 സീറ്റുകളില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കഴിഞ്ഞ ആഴ്ച ധാരണയിലെത്തിയിരുന്നു. അവശേഷിക്കുന്ന 18 സീറ്റുകളിലെ തര്‍ക്കമാണ് ശനിയാഴ്ച പരിഹരിച്ചത്.
സീറ്റ് ധാരണ പൂര്‍ണമായതായി മമതയുിം കമല്‍നാഥും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications