ദേവിലാല്‍ അന്തരിച്ചു
ദില്ലി: മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ ആറ് വെള്ളിയാഴ്ചഅന്തരിച്ചു.
വി. പി.സിംഗിന്റെ മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാല്‍ കുറച്ച് ദിവസമായി ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയജീവിതത്തിന് തുടക്കം കുറിച്ച ദേവിലാല്‍ പിന്നീട് ജനതാപാര്‍ട്ടിയിലും ലോക്ദളിലും ജനതാദളിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
ഹര്യാനയിലെ ജാട്ട് കര്‍ഷകരുടെ പ്രതിനിധി ആയാണ് 80കളില്‍ ദേവിലാല്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തിളങ്ങിയത്. ഹര്യാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല, രഞ്ജിത്സിംഗ്, പ്രതാപ്സിംഗ് എന്നിവര്‍ മക്കളാണ്. ജനങ്ങള്‍ക്കിടയിള്‍ താവു എന്നറിയിപ്പെട്ടിരുന്ന ദേവിലാല്‍ മരിക്കുമ്പോള്‍ ഹര്യാനയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.












Click it and Unblock the Notifications