ജിഎസ്എല്‍വി വിക്ഷേപണം ഏപ്രില്‍ 18ന്
ബാംഗ്ലൂര്‍: ഇന്ത്യന്‍ ബഹിരാകാശഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) വികസിപ്പിച്ചെടുത്ത ജിയോസിന്‍ക്രൊണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) ഏപ്രില്‍ 18 ബുധനാഴ്ച വിക്ഷേപിക്കും. ഏപ്രില്‍ ഏഴ് ശനിയാഴ്ച ഐഎസ്ആര്‍ഒ വക്താക്കള്‍ അറിയിച്ചതാണ് ഇക്കാര്യം.
മാര്‍ച്ച് 28 ബുധനാഴ്ചയാണ് ജിഎസ്എല്‍വിയുടെ ആദ്യവിക്ഷേപണം നടത്താനിരുന്നത്. എന്നാല്‍ അവസാന നിമിഷം ഉണ്ടായ ചില സാങ്കേതിക തകരാറുകള്‍ കാരണം വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
ഉപഗ്രഹവാഹനത്തിന്റെ ഒരു ഗ്യാസ് ഇഞ്ചക്ടര്‍ പ്രവര്‍ത്തനരഹിതമായതാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണം. ഈ ഇഞ്ചക്ടര്‍ മാറ്റി തകരാര്‍ പരിഹരിച്ചിട്ടുണ്ട്.












Click it and Unblock the Notifications