പത്മജക്ക് സീറ്റില്ലാഞ്ഞത് താന്‍ കാരണമല്ല: ആന്റണി
തിരുവനന്തപുരം: കെ. കരുണാകരന്റെ മകള്‍ പത്മജക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തത് താന്‍ കാരണല്ലെന്ന് പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി.
സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗങ്ങള്‍ കൂടിയപ്പോഴൊന്നും ഒരു നേതാവും പത്മജയുടെ പേര് നിര്‍ദ്ദേശിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദില്ലിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏപ്രില്‍ ഏഴ് ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. കരുണാകരന്റെ പ്രവര്‍ത്തകസമിതിയില്‍ നിന്നുള്ള രാജി തീര്‍ത്തും നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. ഇന്ത്യയിലാകമാനം ആദരിക്കപ്പെടുന്ന ഒരു മുതിര്‍ന്ന നേതാവിനെതിരെ താന്‍ ഒരിക്കലും ഏറ്റുമുട്ടലിനില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications