കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയാന്‍ പുതുപ്പള്ളിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയ്ക്കെതിരേ നിയോജകമണ്ഡലത്തില്‍ ചെറിയാന്‍ ഫിലിപ്പ് മത്സരിക്കും. ഏപ്രില്‍ ഏഴ് ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ചെറിയാന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുക്കാനുള്ള തന്റെ പോരാട്ടം തുടങ്ങിയതായി ചെറിയാന്‍ പറഞ്ഞു. എല്‍ ഡി എഫ് പിന്തുണയോടെയാണോ മത്സരിക്കുന്നതെന്ന ചോദ്യത്തിന് പിന്തുണ സംബന്ധിച്ച് എല്‍ ഡി എഫാണ് തീരുമാനിക്കേണ്ടതെന്ന് ചെറിയാന്‍ വ്യക്തമാക്കി. താന്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണച്ചാല്‍ വേണ്ടെന്ന് പറയില്ല.

കോണ്‍ഗ്രസ് യുവാക്കളെ വന്ധ്യംകരിച്ചതായി ചെറിയാന്‍ ചൂണ്ടിക്കാട്ടി. താന്‍ മദ്ധ്യവയസ്കനാണെങ്കിലും യുവത്വം നശിച്ചിട്ടില്ലാത്തതിനാലാണ് മത്സരത്തിനിറങ്ങുന്നത്. കേരളത്തിന്റെ ഭാവി മോശം സ്ഥിതിയിലേയ്ക്കാണ് പോകുന്നത്. ആന്റണി ദില്ലിയില്‍ നിന്നു കൊണ്ടുവന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക മൃതശരീരങ്ങളുടെ ശവപ്പെട്ടിയാണ്. കോണ്‍ഗ്രസിന്റെ ഭാവി ആഗ്രഹിക്കുന്നവര്‍ ഇതിനെതിരേ രംഗത്തു വരണം. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തായിട്ടില്ലെന്നും ചെറിയാന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X