കരുണാകരനെ അനുയായികള്‍ പൊതിഞ്ഞു
തിരുവനന്തപുരം: സീറ്റ് വിഭജനത്തിന് ശേഷം ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ വിമാനത്താവളത്തില്‍ വച്ച് അനുയായികള്‍ പൊതിയുകയായിരുന്നു. ഇതിനിടെ ആരോ കരുണാകരന്റെ കൈ കടിച്ചുമുറിച്ചു.
ഏപ്രില്‍ ആറ് വെള്ളിയാഴ്ച ഉച്ചയ്ക്ക് വിമാനത്താവളത്തില്‍ കരുണാകരനും പത്മജയും വന്നിറങ്ങിയപ്പോള്‍ ആരാധകരും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് വികാരഭരിതമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. കരുണാകരന്റെ കാലില്‍ത്തൊട്ട് നമസ്കരിക്കാനും ആലിംഗനും ചെയ്യാനും കൈ കൊടുക്കാനും പ്രവര്‍ത്തകര്‍ തിക്കിത്തിരക്കുകയായിരുന്നു.
തിരക്ക് കൂടിയപ്പോള്‍ പത്മജ പെട്ടെന്ന് ഒഴിഞ്ഞുമാറി കാറില്‍ കയറി. കരുണാകരനെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ എന്ന വെല്ലുവിളിക്ക് സമാനമായ മുദ്രാവാക്യവുമായി ആവേശഭരിതരായ പ്രവര്‍ത്തകര്‍ പൊതിഞ്ഞപ്പോള്‍ കരുണാകരന് കാറില്‍ കയറുവാന്‍ ബുദ്ധിമുട്ടായി. ഗണ്‍മാനും പൊലീസുകാരും ചേര്‍ന്ന് നന്നെ കഷ്ടപ്പെട്ടാണ് കരുണാകരനെ ആരാധകരില്‍ നിന്നും മോചിപ്പിച്ചത്.
ഇതിനിടെ താടി വച്ച ഒരു യുവാവ് കരുണാകരന്റെ കൈയില്‍ മുത്തം വയ്ക്കാനെന്ന വ്യാജേന അദ്ദേഹത്തിന്റെ കൈ പിടിച്ച് കടിച്ച് മുറിച്ചു. കരുണാകരന്‍ പെട്ടെന്ന് കൈ കുടഞ്ഞു മാറ്റുകയായിരുന്നു. തിരക്കിനിടയില്‍ യുവാവ് രക്ഷപ്പെടുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം ഡോക്ടര്‍ കരുണാകരന്റെ കൈയില്‍ മരുന്ന് വച്ചു കെട്ടി.












Click it and Unblock the Notifications