കരുണാകരന്റെ രാജി ലഭിച്ചില്ല: എഐസിസി
ദില്ലി: പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവെന്ന നിലയില്‍ നിന്നുള്ളകെ. കരുണാകരന്റെ രാജി ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി പറഞ്ഞു.
കരുണാകരന്റെ രാജിയെക്കുറിച്ച് ഏപ്രില്‍ ഏഴ് ശനിയാഴ്ച വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഇത് തികച്ചും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടിമാരായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും കരുണാകരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സോണി വ്യക്തമാക്കി.
കരുണാകരനെപ്പോലുള്ളൊരു മുതിര്‍ന്ന നേതാവ് ഒരിക്കലും പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ വിരുദ്ധമായി പ്രതികരിക്കില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കരുണാകരന് അസംതൃപ്തി ഉണ്ടായിരുന്നതായി അവര്‍ സമ്മതിച്ചു.












Click it and Unblock the Notifications