ഐ ഗ്രൂപ്പിനെ അവഗണിച്ചാല്‍ സഹിക്കില്ല
തിരുവനന്തപുരം: പത്മജയ്ക്ക് സീറ്റ് നല്‍കാത്തത് എനിക്ക് പ്രശ്നമില്ല. പക്ഷേ എന്റെ കൂടെ നില്‍ക്കുന്ന ഐ ഗ്രൂപ്പുകാരെ അവഗണിച്ചാല്‍ ഞാന്‍ സഹിക്കില്ല- ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരത്തെ വസതിയില്‍ വച്ച് വാര്‍ത്താലേഖകരോട് പറഞ്ഞതാണിത്.
ഹൈക്കമാന്‍ഡ് തീരുമാനത്തെ അവസാനം വരെ എതിര്‍ക്കുമെന്ന് കരുണാകരന്‍ വ്യക്തമാക്കി. തന്റെ തീരുമാനം ഏപ്രില്‍ ഏഴ് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നും കരുണാകരന്‍ പറഞ്ഞു.
ലിസ്റ് പുറത്തുവന്നെങ്കിലും എല്ലാ അവസാനിക്കുന്നില്ല എന്ന് കരുണാകരന്‍ പറഞ്ഞു. മറ്റ് ചില കാര്യങ്ങള്‍ കൂടി ഹൈക്കമാന്‍ഡില്‍ നിന്നും അറിയാനുണ്ട് അത് കഴിഞ്ഞിട്ടേ അടുത്ത തീരുമാനം പറയാനാവൂ എന്ന കരുണാകരന്‍ അറിയിച്ചു. മുരളിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനെ പറ്റിയാണോ ഇനി ഹൈക്കമാന്‍ഡില്‍ നിന്നും അറിയാനുള്ളതെന്നുള്ള ചോദ്യത്തിന് കരുണാകരന്‍ മറുപടി നല്‍കിയില്ല. പത്മജയും വാര്‍ത്താലേഖകരില്‍ നിന്നും ഒഴിഞ്ഞുമാറി.












Click it and Unblock the Notifications