Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബേദ്കര്‍ പ്രതിമ സ്പീക്കര്‍ക്ക് പുലിവാല്‍

തിരുവനന്തപുരം: അനായാസ വിജയം പ്രതീക്ഷിക്കുന്ന നിയമസഭാ സ്പീക്കര്‍ എം. വിജയകുമാറിന് അംബേദ്കര്‍ പ്രതിമ പുലിവാലാകുന്നു.

നിയമസഭാ സമുച്ചയത്തിനു മുമ്പില്‍ ഡോ. ബി. ആര്‍. അംബേദ്കറുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ദളിത് സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ സ്പീക്കറെ എതിര്‍ക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നതാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ചില സംഘടനകള്‍ സ്പീക്കറുടെ വസതിയിലേക്ക് മാര്‍ച്ചും സംഘടിപ്പച്ചിട്ടുണ്ട്.

നിയമസഭാ വളപ്പല്ലാതെ സമുച്ചയത്തിന് മുന്നിലുള്ള ഭാഗം തന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നാണ് സ്പീക്കറുടെ നിലപാട്. ദയവു ചെയ്ത് ഇക്കാര്യത്തില്‍ എന്നെ വെറുതെ വിടുക. എനിക്ക് ആരെയും ദ്രോഹിക്കണമെന്ന് ആഗ്രഹമില്ല- ഏപ്രില്‍ ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വിജയകുമാര്‍ പറഞ്ഞു.

വളപ്പിനുള്ളില്‍ ഒരു പ്രതിമയും വേണ്ടെന്ന് നേരത്തെ സര്‍വകക്ഷി സമ്മേളനത്തില്‍ എല്ലാ കക്ഷികളും തീരുമാനിച്ചതാണെന്ന് പറഞ്ഞ സ്പീക്കര്‍ എല്ലാ കക്ഷികളെയും അങ്ങനെ പ്രശ്നത്തില്‍ പങ്കാളികളാക്കിയിരിക്കുകയാണ്. നിയമസഭാ വളപ്പില്‍ പ്രതിമ സ്ഥാപിക്കുന്നത് പരിഗണനയ്ക്കു വന്നാല്‍ താന്‍ അതിനെ പിന്തുണയ്ക്കുമെന്ന് വിജയകുമാര്‍ വ്യക്തമാക്കി.

പ്രതിമ മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നു താന്‍ പറഞ്ഞതായി ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതു വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വിജയകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+