Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് പണിമുടക്കിന് ബിഎംഎസും

ദില്ലി: ഏപ്രില്‍ 16 തിങ്കളാഴ്ച ബാങ്ക് ജീവനക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പണിമുടക്കില്‍ അണിചേരാന്‍ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഐഎംഎഫ് പ്രീണനനയത്തിനും തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും എതിരെയാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

കേന്ദ്രഭരണം കൈയാളുന്ന എന്‍ഡിഎയിലെ പ്രബലകക്ഷിയായ ബിജെപിയുടെ തൊഴിലാളി സംഘടന തന്നെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ മുന്നോട്ടുവന്നിരിക്കുന്നത് ഭരണകക്ഷിയെ പ്രതിസന്ധിയിലാക്കിയേക്കും.

ലോക വ്യാപാര സംഘടന(ഡബ്ലിയുടിഒ)യുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ ബഡ്ജറ്റില്‍ പബ്ലിക് പ്രൊവിഡണ്ട് ഉള്‍പ്പെടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും കേന്ദ്രസര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്- നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് വക്താക്കള്‍ ആരോപിച്ചു.

സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം ലക്ഷക്കണക്കിന് തൊഴിലാളികള്‍ ബാങ്കുകള്‍ വിട്ടു. ഇത് കൂടുതലും ബാധിക്കുക ഗ്രാമങ്ങളെയാണ്. ഇനി അവിടെയുള്ള സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്നത് വന്‍കിട കുത്തക സ്ഥാപനങ്ങളെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ-വിദേശ ബാങ്കുകളായിരിക്കും - ഓര്‍ഗനൈസേഷന്റെ വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+