കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രോര്‍പതി കോടതി കയറുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: സ്റ്റാര്‍ ടി വിയിലെ ജനപ്രിയപരിപാടി കോണ്‍ ബനേഗാ ക്രോര്‍പതി കോടതി കയറുന്നു. ഒരു എപിസോഡിലെ ചോദ്യത്തിനുള്ള ഉത്തരത്തിന്റെ കാര്യത്തില്‍ പങ്കെടുത്തയാളും പരിപാടിയുടെ സംഘാടകരും തമ്മിലുണ്ടായ തര്‍ക്കമാണ് ക്രോര്‍പതിയെ കോടതിയിലെത്തിച്ചിരിക്കുന്നത്.

സുവര്‍ണ്ണക്ഷേത്രം പണിത വര്‍ഷത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. 153-ാം എപിസോഡിന്റെ പ്രാഥമിക റൗണ്ടില്‍ പങ്കെടുക്കാനെത്തിയ ഡി.എ. ഭട്ടാചാര്യയോടായിരുന്നു ചോദ്യം. എ ഡി 1601 എന്ന് ഭട്ടാചാര്യ ഉത്തരം നല്‍കി. എന്നാല്‍, എ ഡി 1764 എന്നതാണ് ശരിയുത്തരമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഉത്തരം തെറ്റായതിനാല്‍ ഭട്ടാചാര്യയ്ക്ക് അവസാന റൗണ്ടില്‍ പങ്കെടുക്കാനാവാതെ മടങ്ങേണ്ടി വന്നു.

എന്നാല്‍, തന്റെ ഉത്തരത്തിന് മതിയായ തെളിവുകളുമായി ഭട്ടാചാര്യ കോടതിയെ സമീപിച്ചതോടെ ക്രോര്‍പതി സംഘാടകര്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. ബട്ടാചാര്യയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിവില്‍ ജഡ്ജി ഭരത് പരാശര്‍ ക്രോര്‍പതിയുടെ സംഘാടകര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

പരിപാടിയുടെ നിര്‍മാതാക്കളായ സിനര്‍ജി കമ്മ്യൂണിക്കേഷന്‍സ്, സംപ്രേക്ഷകരായ സ്റ്റാര്‍ ടി വി, സ്റ്റാര്‍ ടി വി ഓഡിറ്റര്‍ ആര്‍തര്‍ ആന്‍ഡേഴ്സണ്‍ ഇന്ത്യ, സഹപ്രായോജകരായ ബ്രിട്ടാനിയ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി ഇവരോടാവശ്യപ്പെട്ടിരിക്കുന്നത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X