കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്.കൗജല്‍ഗി രാജിവെച്ചു. തെഹല്‍ക്ക കോഴഇടപാട് വെളിച്ചത്തുകൊണ്ടുവന്നതിന്റെ മാതൃകയില്‍ വീഡിയോ ടേപ്പുകളിലെ ചിത്രങ്ങള്‍ കജൗല്‍ഗിക്കെതിരായ തെളിവുകളായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്.

1998ല്‍ എംഎല്‍എയായിരിക്കെ ഒരാളില്‍ നിന്ന് നാല്പതിനായിരം രൂപ കൈക്കൂലി ചോദിക്കുകയും അതില്‍ 20,000 രൂപ വാങ്ങുകയും ചെയ്തുവെന്നാണ് കജൗല്‍ഗിക്കെതിരായ ആരോപണം. കജൗല്‍ഗി പണം വാങ്ങുന്നതിന്റെ വീഡിയോ ടേപ്പിലെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

കജൗല്‍ഗിക്കെതിരായ കേസ് മൂന്ന് വര്‍ഷമായി ലോകായുക്തിന്റെ പരിഗണനയിലാണ്. കജൗല്‍ഗി പണം വാങ്ങുന്നതിന്റെ വീഡിയോ ടേപ്പ് കൈയിലുണ്ടെന്ന് പറഞ്ഞ് ബിജെപി നേതാവ് എ.കെ.കോട്ടറ ഷെട്ടി രംഗത്തെത്തിയതോടെയാണ് അഴിമതി ആരോപണം വീണ്ടും വാര്‍ത്താകേന്ദ്രമായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X