കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരരെ നേരിടാന്‍ വിഎച്ച്പി സേന

  • By Staff
Google Oneindia Malayalam News

ജമ്മു: പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദികളെ നേരിടാന്‍ വിശ്വഹിന്ദു പരിഷത്ത് 30 ലക്ഷം യുവാക്കളുടെ സേന രൂപീകരിക്കുന്നു. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായി ഏപ്രില്‍ എട്ട് ഞായറാഴ്ച വെളിപ്പെടുത്തിയതാണ് ഈ വിവരം.

ബംജ്രംഗ് യൂത്ത്സ് എന്ന പേരില്‍ രൂപീകരിക്കുന്ന ഈ യുവാക്കളുടെ സേന പ്രധാനമായും കശ്മീരിലുള്ള പാക് ഭീകരവാദികളെ നേരിടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ സപ്തംബര്‍ മുതല്‍ സേനയിലേക്ക് യുവാക്കളെ എടുത്തു തുടങ്ങും. ആദ്യ പടിയായി മൂന്നു ലക്ഷം ചെറുപ്പക്കാര്‍ക്കാണ് പരിശീലനം നല്കുക.

ഭീകരവാദികള്‍ക്കെതിരെ അക്രമമാര്‍ഗത്തിലായിരിക്കില്ല, പകരം ജനാധിപത്യമാര്‍ഗത്തിലൂടെയായിരിക്കും ബജ്രംഗ് യൂത്ത്സ് പോരാടുകയെന്നും പ്രവീണ്‍ ഭായി പറഞ്ഞു. ബാക്കിയുള്ള 27 ലക്ഷം പേര്‍ക്ക് ഘട്ടംഘട്ടമായി പരിശീലനം നല്കും. രാജ്യത്തിന്റെ 28 ഭാഗങ്ങളിലായി സേനാംഗങ്ങള്‍ക്ക് പരിശീലനം നല്കും. പരിശീലനത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ യുവാക്കള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്കും. ജമ്മു-കശ്മീരില്‍ നിന്ന് മാത്രമായി 50,000 പേര്‍ക്ക് പരിശീലനം നല്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X