വാജ്പേയി ഇറാന്‍ സന്ദര്‍ശിക്കും
ദില്ലി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി എ.ബി.വാജ്പേയി ഏപ്രില്‍ 10 ചൊവാഴ്ച ഇറാനിലേക്ക് പോകും. ഏപ്രില്‍ 11ന് അദ്ദേഹം ഇറാനിലെ പാര്‍ലമെന്റായ ഇറാനിയന്‍ മജ്ലിസിനെ അഭിസംബോധന ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. എണ്ണ, പ്രകൃതിവാതകം, റെയില്‍വെ തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകള്‍ സന്ദര്‍ശനവേളയിലുണ്ടാവും.
ഇറാനിയന്‍ പ്രസിഡന്റ് സയിദ് മുഹമ്മദ് ഖതാമിയുടെ ക്ഷണപ്രകാരമാണ് വാജ്പേയി ഇറാന്‍ സന്ദര്‍ശിക്കുന്നത്. പ്രാദേശികവും അന്തര്‍ദേശീയവുമായി പ്രശ്നങ്ങളെ കുറിച്ച് ഇറാനിയന്‍ രാഷ്ട്രനേതൃത്വവുമായി വാജ്പേയി ചര്‍ച്ച നടത്തും.
വാജ്പേയിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനമാണ് ഇത്. 1993ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവാണ് അവസാനമായി ഗള്‍ഫ് സന്ദര്‍ശനം നടത്തിയത്.












Click it and Unblock the Notifications