ആറന്മുളയില്‍ ഐ വിമതസ്ഥാനാര്‍ത്ഥി
പത്തനംതിട്ട: മണ്ഡലത്തില്‍ വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കരുണാകരവിഭാഗം തീരുമാനിച്ചു. കെ പി സി സി നിര്‍വാഹകസമിതിയംഗം മാലേത്ത് സരളാദേവിയെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഏപ്രില്‍ എട്ട് ഞായറാഴ്ച സരളാദേവിയുടെ വസതിയില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗമാണ് വിമതസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. പത്തനംതിട്ട ഡി സി സി സെക്രട്ടറിയും ആന്റണി വിഭാഗക്കാരനുമായ കെ. ശിവദാസന്‍നായര്‍ക്കാണ് ഇപ്പോള്‍ ആറന്മുളയില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സീറ്റ് നല്‍കിയിരിക്കുന്നത്. ആറന്മുള സീറ്റിലേയ്ക്കുള്ള പാനലില്‍ സരളാദേവിയും ഉള്‍പ്പെട്ടിരുന്നു. അവസാനലിസ്റ്റില്‍ അവര്‍ തഴയപ്പെടുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിമതനീക്കം.
സംസ്ഥാനത്തെ മറ്റ് ചില സീറ്റുകളിലും വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കരുണാകരവിഭാഗം തീരുമാനിച്ചതായി അറിയുന്നു. സീറ്റ് നിഷേധിക്കപ്പെട്ട ഡി സി സി പ്രസിഡന്റ് സി. എന്‍. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ വിമതസ്ഥാനാര്‍ത്ഥികളായി രംഗത്തുവരുമെന്നാണ് സൂചന .












Click it and Unblock the Notifications