കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓശാനയോടെ വിശുദ്ധവാരത്തിനു തുടക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ക്രിസ്തുദേവന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി.

ഓശാനദിവസമായ ഏപ്രില്‍ എട്ട് ഞായറാഴ്ച ലോകമെമ്പാടും ക്രൈസ്തവര്‍ കുരുത്തോലപ്പെരുന്നാള്‍ ആചരിച്ചു. ഓശാന...ഓശാന...ദാവീദിന്‍ പുത്രന് ഓശാന...എന്ന് പാടി ഭക്തര്‍ യേശുദേവന്റെ രാജകീയ എഴുന്നള്ളത്തിന്റെ സ്മരണ പുതുക്കി. 20 നൂറ്റാണ്ടു മുമ്പ് ജറുസലേം നഗരത്തിന്റെ തെരുവുകളില്‍ വിശ്വാസികള്‍ പാടിപ്പുകഴ്ത്തിയ മഹത്വത്തിന്റെ ശബ്ദം ക്രൈസ്തവ ദേവാലയങ്ങളില്‍ ഏപ്രില്‍ എട്ട് ഞായറാഴ്ച ഒരിയ്ക്കല്‍ കൂടി മുഴങ്ങി.

രാവിലെ കുരുത്തോലപ്രദക്ഷിണത്തോടെയും വിശുദ്ധ കുര്‍ബാനയോടെയും ഓശാന ചടങ്ങുകള്‍ കഴിഞ്ഞു. ഇനി പീഢാനുഭവ വാരമാണ്. ലോകരക്ഷകന്‍ പാപികള്‍ക്കു വേണ്ടി കുരിശുമരണം വരിച്ചതിന്റെയും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റേയും സ്മരണ പുതുക്കുന്ന വാരം.

വത്തിക്കാനില്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഒലിവിലയുമായി അവര്‍ മഹത്വത്തിന്റെ രാജാവിന് ഓശാന പാടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X