ചേകന്നൂര്‍ കേസ്: കാന്തപുരത്തെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ചേകന്നൂര്‍ മൗലവിയുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരെ സിബിഐ ചോദ്യം ചെയ്യും.
ഏപ്രില്‍ 10ന് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ കാന്തപുരത്തിന് സമന്‍സ് അയച്ചിരുന്നെങ്കിലും മുംബൈയിലേക്ക് പോയതിനാല്‍ അദ്ദേഹം അത് കൈപ്പറ്റിയില്ല എന്നാണറിയുന്നത്. മറ്റൊരു ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ വീണ്ടും സമന്‍സ് അയക്കും.
കേസിലെ ചില സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാന്തപുരത്തെ ചോദ്യം ചെയ്യാന്‍ സിബിഐ അന്വേഷണം സംഘം തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് അറസ്റിലായവരെ കുറിച്ച് കാന്തപുരത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications