Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനത്തിന് കരുണാകരനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുമ്പോള്‍ ഐ ഗ്രൂപ്പിനോട് കാട്ടിയ അവഗണനയില്‍ പ്രതിഷേധിച്ച് എന്തു തീരുമാനമെടുക്കാനും ഗ്രൂപ്പ് യോഗം കെ.കരുണാകരനെ ചുമതലപ്പെടുത്തി. ഏപ്രില്‍ ഏഴ് ശനിയാഴ്ച കരുണാകരന്റെ വീട്ടിലാണ് ഗ്രൂപ്പ് യോഗം ചേര്‍ന്നത്.

പാര്‍ട്ടി പിളര്‍ത്തണമെന്ന് വരെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നെങ്കിലും കടുത്ത തീരുമാനങ്ങളെടുക്കുന്നതിനോട് കരുണാകരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഡിസിസി പ്രസിഡന്റുമാരും മറ്റും രാജിവെക്കാന്‍ തയ്യാറായെങ്കിലും അത് വേണ്ടതില്ലെന്നായിരുന്നു കരുണാകരന്റെ തീരുമാനം.

എ.കെ.ആന്റണിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കേണ്ടതില്ലെന്ന് യോഗം ധാരണയിലെത്തി.

യോഗത്തില്‍ കടുത്ത തീരുമാനങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഗ്രൂപ്പിന്റെ വികാരം കണക്കിലെടുത്തായിരിക്കും അടുത്ത നീക്കങ്ങള്‍ തീരുമാനിക്കുകയെന്ന് കരുണാകരന്‍ യോഗത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+