കരുണാകരന്റെ രാജി സ്വീകരിച്ചിട്ടില്ല: ആസാദ്
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്നുള്ള കെ.കരുണാകരന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള ഗുലാം നബി ആസാദ് സോണിയ ആവശ്യപ്പെട്ട പ്രകാരം ദില്ലിയിലെത്തിയതിനു ശേഷം ഏപ്രില്‍ എട്ട് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
പെട്ടെന്നുള്ള ദ്വേഷ്യം കൊണ്ടാകാം കരുണാകരന്‍ രാജി തീരുമാനത്തിലെത്തിയത്. എങ്കിലും അദ്ദേഹം പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ നടത്തുമെന്ന് കരുതുന്നില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു പ്രത്യേക ഗ്രൂപ്പിനോട് വിവേചനമൊന്നും കാട്ടിയിട്ടില്ലെന്നും ആസാദ് പറഞ്ഞു.












Click it and Unblock the Notifications