ലോട്ടറി സമ്മാനത്തുക കിട്ടാന്‍ കാലതാമസം
തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാഗ്യക്കുറി ജേതാക്കള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനത്തുക കിട്ടുന്നില്ലെന്ന് പരാതി. സമ്മാനത്തുക ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ബാങ്കില്‍ നിന്ന് വന്‍തുകയുടെ വായ്പയെടുത്തവര്‍ സമ്മാനത്തുക കിട്ടാതെ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ പ്രഖ്യാപിച്ച ഭാഗ്യക്കുറിയില്‍ സമ്മാനം നേടിയവര്‍ക്ക് പോലും ഇതു വരെ സമ്മാനത്തുക ലഭിച്ചിട്ടില്ല. ട്രഷറി നിയന്ത്രണമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സമ്മാനത്തുക നല്കുന്നതിലുള്ള കാലതാമസം ലോട്ടറി വില്പനയെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 13.62 കോടി രൂപയുടെ ലോട്ടറിയാണ് വിറ്റതെങ്കില്‍ ഡിസംബറില്‍ 11.75 കോടി രൂപയുടേതായി കുറഞ്ഞുവെന്ന് തിരുവനന്തപുരത്തെ ഒരു പ്രധാന ലോട്ടറി ഏജന്‍സിയായ മുഹമ്മദ് ഖാന്‍ അസോസിയേറ്റ്സിന്റെ വക്താവ് പറഞ്ഞു.
അതേ സമയം ലോട്ടറി വില്പന കുറഞ്ഞത് സംസ്ഥാനത്തെ മൊത്തം സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ടാണെന്ന് ലോട്ടറി വകുപ്പ് പറയുന്നു.
5000 രൂപ വരെയുള്ള സമ്മാനത്തുക ലഭിക്കാന്‍ ബുദ്ധിമുട്ടില്ല. ലോട്ടറി ഏജന്റുമാര്‍ തന്നെ ലോട്ടറി വാങ്ങിയവര്‍ക്ക് ഈ തുക നല്‍കുന്നുണ്ട്.












Click it and Unblock the Notifications