എല്‍ഡിഎഫ് നയം സ്വാഗതാര്‍ഹം: എന്‍എസ്എസ്
തൊടുപുഴ: സംവരണകാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും എല്‍ഡിഎഫ് നയം സ്വാഗതാര്‍ഹമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ അഭിപ്രായപ്പെട്ടു. എന്‍എസ്എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ കനകജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തോടനുബന്ധിച്ച് വാര്‍ത്താലേഖകരോട് സംസാരിക്കവേ ആണ് പണിക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേ സമയം യുഡിഎഫിനെതിരെ അദ്ദേഹം വിമര്‍ശനമൊന്നും ഉയര്‍ത്തിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ സമദൂര സിദ്ധാന്തം എന്ന നയമായിരിക്കും ഇത്തവണയും എന്‍എസിഎസിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസിഎസിനെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും- സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സാമ്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം സംവരണം. പക്ഷെ സവര്‍ണരില്‍ പിന്നോക്കം നില്ക്കുന്നവര്‍ക്കും സംവരണം വേണം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications