വിയറ്റ്നാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 16 മരണം
ഹാനോയ്: വിയറ്റ്നാം യുദ്ധത്തില്‍ കാണാതായ അമേരിക്കന്‍ പട്ടാളക്കാരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ വിയറ്റ്നാമില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 16 പേര്‍ മരിച്ചു.
മരിച്ചവരില്‍ ഏഴ് അമേരിക്കന്‍ സൈനികരും ഒമ്പത് വിയറ്റ്നാംകാരും ഉള്‍പ്പെടുന്നു. മധ്യ വിയറ്റ്നാമിലെ ക്വാംഗ് ബിന്‍ പ്രവിശ്യയിലുള്ള ബൊ ട്രാക് ജില്ലയിലെ പര്‍വത പ്രദേശങ്ങളിലാണ് വിമാനം തകര്‍ന്നുവീണത്.
കനത്ത മഞ്ഞ് മൂടിയ കാലാവസ്ഥയും സാങ്കേതിക തകരാറുകളും മൂലമാണ് റഷ്യന്‍ നിര്‍മ്മിതമായ ഈ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. 16 ജഡങ്ങളും കണ്ടെടുത്തതായി ബൊ ട്രാക്കിലുള്ള ഒരു വിയറ്റ്നാം പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications