സി പി എം ജയലളിതയുമായി സഖ്യത്തില്‍
ചെന്നൈ: തമിഴ്നാട്ടില്‍ മെയ്് പത്തിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെ മുന്നണിയില്‍ സി പി എമ്മും ചേരും. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മതേതരമുന്നണിയില്‍ സി പി എമ്മിന് ജയലളിത എട്ട് സീറ്റ് അനുവദിച്ചിട്ടുണ്ട്.
സി പി എമ്മിന് അനുവദിച്ച എട്ട് സീറ്റുകള്‍ സ്വീകരിക്കാനും അവിടങ്ങളില്‍ സി പി എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും സമ്മതിച്ചതായി എ ഐ എ ഡി എം കെ ജനറല്‍സെക്രട്ടറി ജയലളിതയും സി പി എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി എന്‍ ശങ്കരയ്യയും സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
പെരാമ്പൂര്‍, സിങ്കനല്ലൂര്‍, മധുര ഈസ്റ്റ്, ഡിണ്ടിഗല്‍, തിരുവേരാംപൂര്‍, തിരുവാരൂര്‍, തിരുവട്ടാര്‍, വിളവങ്കോട് എന്നീ സീറ്റുകളാണ് സി പി എമ്മിന് ജയലളിത അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications