കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്നംഗങ്ങളും, നാല് തീവ്രവാദികളും ഉള്‍പ്പെടും.

അതിര്‍ത്തി ജില്ലയായ കുപ്വാരയിലെ ക്രാല്‍ഗുണ്ടിലെ ഒരു വീട്ടിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ കുടുംബത്തിലെ മൂന്നംഗങ്ങളെ സംഭവസ്ഥലത്തു വെച്ചു തന്നെ വെടിവച്ചുകൊന്നു. റിയാസ് അഹമ്മദ് ലോണ്‍, സഹോദരന്‍ അബ്ദുള്‍ റഷീദ്, ബന്ധു ഇസ്ഹാഖ് അഹമ്മദ് ലോണ്‍ എന്നിവരാണ് മരിച്ചത്. കൊലയുടെ പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

കുപ്വാര ജില്ലയിലെ തന്നെ കവാരി-ജാഗര്‍പോറ മേഖലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഒരു സ്വയംപ്രഖ്യാപിത ജില്ലാ കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍ പെടും. സംഘട്ടനത്തിനു ശേഷം ഒരു എകെ 47 റൈഫിളും വയര്‍ലസ് സെറ്റും മറ്റ് ആയുധങ്ങളും സൈന്യം കണ്ടെടുത്തു.

അനന്തനാഗിലെ ബാതാപോറയിലുണ്ടായ മറ്റൊരു പോരാട്ടത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍പെട്ട് ഒരു തീവ്രവാദിയെ ബിഎസ്എഫ് ജവാന്മാര്‍ കൊലപ്പെടുത്തി. അബ്ദുള്‍ റഷീദ് ഖാന്‍ എന്ന തീവ്രവാദിയാണ് മരിച്ചത്. ഒരു റൈഫിളും രണ്ട് ഗ്രനേഡുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X