Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ മാനേജ്മെന്റിന് ജീവനക്കാരെ പിരിച്ചുവിടാം

ദില്ലി: ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ്മെന്റുകള്‍ക്ക് പരമാധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനക്കാരെ പിരിച്ചുവിടുന്നതിന് മാനേജ്മെന്റുകള്‍ ബന്ധപ്പെട്ട അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സെന്റ് ജോണ്‍സ് ഇന്റര്‍കോളേജിലെ ഏതാനും അധ്യാപകരെ പിരിച്ചുവിട്ടത് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ കോളേജ് മാനേജ്മെന്റ് സമര്‍പ്പിച്ച അപ്പീലിലാണ് ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കിയേക്കാവുന്ന ഈ വിധി സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് പ്രസ്താവിച്ചത്. ജസ്റ്റീസ് ജി ബി പട്നായിക്, ജസ്റ്റീസ് ഡി പി മൊഹാപത്ര എന്നിവരാണ് വിധി പ്രസ്താവിച്ചത്.

ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും അവയുടെ ഭരണം നിര്‍വഹിക്കാനും ഭരണഘടനയുടെ 30-ാം വകുപ്പ് അവകാശം നല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, 30-ാം വകുപ്പ് നല്‍കുന്ന ഭരണനിര്‍വഹണാധികാരം ദുര്‍ഭരണത്തിനുള്ള അധികാരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+