അംബികാ സോണി ഇന്നെത്തില്ല; കോണ്‍ഗ്രസ് പ്രശ്നം നീളും
ദില്ലി: കെ. കരുണാകരന്റെ പ്രവര്‍ത്തകസമിതിയില്‍ നിന്നുള്ള രാജിയെത്തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ എഐസിസി നിയോഗിച്ച അംബികാ സോണി ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച കേരളത്തിലെത്തില്ലെന്നറിയുന്നു.
അംബികാ സോണി ഇപ്പോള്‍ ദില്ലിയില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിവരികയാണ്. സോണിയക്കും കരുണാകരനും സ്വീകാര്യമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരാനാണ് ഇവരുടെ ശ്രമം.
അംബികാ സോണി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തില്ലെന്നുറപ്പായതോടെ കോണ്‍ഗ്രസില്‍ സംജാതമായ പുതിയ തര്‍ക്കം വീണ്ടും നീളുമെന്ന് ഉറപ്പായി. എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംസ്ഥാന തലത്തില്‍ ഒരു ചര്‍ച്ചയും നടക്കാന്‍ ഇടയില്ലാത്തതുകൊണ്ടാണിത്.
തന്റെ മകള്‍ പത്മജക്ക് യില്‍ സീറ്റ് നിഷേധിക്കുകയും ഐ ഗ്രൂപ്പിനുള്ള സീറ്റുകള്‍ വെട്ടിക്കുറക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് കെ. കരുണാകരന്‍ പ്രവര്‍ത്തകസമിതിയില്‍ നിന്ന് രാജിവച്ചത്. ഇതിനിടെ യിലെ യില്‍ ഐ ഗ്രൂപ്പ് വിമതസ്ഥാനാര്‍ത്ഥിയായി മാലേത്ത് സരളാദേവിയെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ നീക്കം കേരളത്തിലെ തന്ത്രപ്രധാനമായ മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ യുഡിഎഫിന്റെ വിജയസാധ്യതയെ അത് ബാധിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു. അതിനാല്‍ ഈയൊരു സാധ്യത കൂടി മുന്‍നിര്‍ത്തിയായിരിക്കും സോണിയുടെ പരിഹാരശ്രമങ്ങള്‍.












Click it and Unblock the Notifications