കോണ്‍ഗ്രസിലെ തര്‍ക്കം ഉടന്‍ തീരും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഉടന്‍ പരിഹൃതമാകുമെന്ന പ്രതീക്ഷിക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്.
പ്രവര്‍ത്തക സമിതിയില്‍ നിന്നുള്ള കെ. കരുണാകരന്റെ രാജി സ്വീകരിക്കുന്ന പ്രശ്നമേയില്ല. പാര്‍ട്ടിയില്‍ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ് കരുണാകരന്‍. അദ്ദേഹം ഒരിക്കലും പാര്‍ട്ടിയുടെ താല്പര്യത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല. കൂടാതെ വരുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടും ഉണ്ട് - ആസാദ് ചൂണ്ടിക്കാട്ടി.
ഐ ഗ്രൂപ്പിനും തന്റെ മകള്‍ പത്മജക്കും അര്‍ഹമായ സീറ്റുകള്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് ഏപ്രില്‍ ഏഴ് ശനിയാഴ്ചയാണ് കരുണാകരന്‍ പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവച്ചത്.












Click it and Unblock the Notifications