Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറഞ്ഞ നിരക്കില്‍ മൊബൈല്‍ കണക്ഷന്‍

തിരുവനന്തപുരം: കേരളത്തില്‍ നിലവിലുള്ളതിനേക്കാളും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ കണക്ഷന്‍ നല്‍കുമെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായി ഒന്നേകാല്‍ ലക്ഷം പുതിയ കണക്ഷന്‍ നല്‍കി മൊബൈല്‍ സേവന മേഖല വിപുലമാക്കാനും ബിഎസ്എന്‍എല്‍ തീരുമാനിച്ചു.

ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ പി.പി. രാമചന്ദ്രന്‍ ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനു പുറമെ എട്ടു ലക്ഷം പുതിയ ടെലിഫോണ്‍ കണക്ഷനുകളും നല്‍കും. ഇവയില്‍ 2.38 ലക്ഷം വയര്‍ലസ് ലൂപിംഗിലൂടെയാണ്.

ബഹുരാഷ്ട്ര കമ്പനികളുള്‍പ്പെടെ 21 സ്ഥാപനങ്ങള്‍ കേരളമുള്‍പ്പെടുന്ന ദക്ഷിണമേഖലയില്‍ മൊബൈല്‍ സേവനം നല്‍കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16 തിങ്കളാഴ്ച ടെണ്ടറുകള്‍ തുറക്കും.

ദക്ഷിണേന്ത്യയിലെ മൊത്തം മൊബൈല്‍ സര്‍വീസിന്റെ ചുമതല കേരളാ ബിഎസ്എന്‍എല്ലിനാണ്. ദക്ഷിണേന്ത്യയിലാകെ 13.7 ലക്ഷം കണക്ഷനുകളാണ് നല്‍കുക. കേരളത്തില്‍ ആദ്യഘട്ടത്തില്‍ ഒട്ടേകാല്‍ ലക്ഷവും രണ്ടാംഘട്ടത്തില്‍ രണ്ടു ലക്ഷവും കണക്ഷനുകളാണ് നല്‍കുക. ദേശീയപാതകള്‍, റെയില്‍വെലൈനുകള്‍, സംസ്ഥാന പാതകള്‍ എന്നിവയിലുടനീളം സര്‍വീസ് ലഭ്യമാകും. 700 കോടി രൂപയാണ് കേരളത്തില്‍ ഇതിനായി മുതല്‍മുടക്കുന്നത്.

ജില്ലാകേന്ദ്രങ്ങളിലും കവറത്തിയിലും തുടങ്ങിയിട്ടുള്ള ഇന്റര്‍നെറ്റ് നോഡുകള്‍ നാഷണല്‍ ഇന്റര്‍നെറ്റ് ബാക്ബോണുമായി ബന്ധിപ്പിക്കും. ഇപ്പോള്‍ സംസ്ഥാനത്ത് 24556 ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷം 50 പുതിയ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ തുടങ്ങും. നിലവിലുള്ള 50 എക്സ്ചേഞ്ചുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 4.56 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കി റിക്കാര്‍ഡ് സൃഷ്ടിച്ചെങ്കിലും കേരളത്തില്‍ ഇപ്പോഴും 7.74 പേര്‍ ടെലിഫോണിനുവേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 5.82 അപേക്ഷകള്‍ ലഭിച്ചു.

റവന്യൂ വരുമാനത്തില്‍ കേരളാ ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ ആറാമതാണെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഒരു ലൈനില്‍ നിന്ന് ലഭിക്കുന്ന വരുമാനം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 535 രൂപ കടന്ന് 540 രൂപയിലെത്തിയിരിക്കുന്നു.

ഈ വര്‍ഷം മെയ് മുതല്‍ സംസ്ഥാനത്ത് പുതിയ ബില്ലിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ഇതു പ്രകാരം പ്രതിമാസം അരക്ഷത്തിനുമേല്‍ കോളുകളുള്ള ഫോണുകള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ബില്‍ നല്‍കും. 3000 മുതല്‍ 5000 വരെ കോളുകളുള്ളവര്‍ക്ക് മാസത്തിലൊരിക്കലും ഗ്രാമങ്ങളില്‍ 250 മുതല്‍ 3000 വരെയും നഗരങ്ങളില്‍ 150 മുതല്‍ 3000 വരെയും കോളുകളുള്ളവര്‍ക്ക് രണ്ടു മാസത്തിലൊരിക്കലും ബില്‍ നല്‍കും. ഫ്രീകോളുകള്‍ പോലും ഉപയോഗിക്കാത്ത എല്ലാ ഫോണ്‍വരിക്കാരും നാലുമാസത്തിലൊരിക്കല്‍ ബില്ലടച്ചാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+