ചെറിയാന് സി പി എം പിന്തുണ
തിരുവനന്തപുരംയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന് ഫിലിപ്പിന് പിന്തുണ നല്കാന് സി പി എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എന്നാല്‍ ഇടതുമുന്നണിയുടെ അംഗീകാരത്തിനു ശേഷമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച പാമ്പാടിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് മാറ്റി വച്ചിട്ടുണ്ട്.ചെറിയാനുള്ള പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം ചെറിയാനെക്കൂടി പങ്കെടുപ്പിച്ച് കണ്വെന്ഷന് നടത്താനാണിതെന്നറിയുന്നു.
പുതുപ്പള്ളിയില്‍ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് ചെറിയാന് ഫിലിപ്പ് പ്രസ്താവിച്ചു. ഒരു മത്സരമെന്നതിലുപരി മറ്റൊന്നും പ്രതീക്ഷിച്ചായിരുന്നില്ല, സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും എന്നാല്‍, ഇപ്പോള്‍ നല്ല പ്രതീക്ഷയുണ്ടെന്നും ചെറിയാന് പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു ശേഷം ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയ കെ കരുണാകരനെ ഏപ്രില്‍ ആറ് വെള്ളിയാഴ്ച ചെറിയാന് പോയി കണ്ടിരുന്നു. എന്നാല്‍ എ കെ ആന്റണിയെ കാണാന്‍ ഇതുവരെ പോയിട്ടില്ല.