കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്റെ ഭീഷണിയ്ക്ക് ഹൈക്കമാണ്ട് വഴങ്ങില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന കെ കരുണാകരന്റേയും ഐ ഗ്രൂപ്പിന്റേയും ഭീഷണികള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാണ്ട് വഴങ്ങുന്ന ലക്ഷണമില്ല. കരുണാകരനോട് കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടതില്ലെന്ന തീരുമാനമാണ് ഹൈക്കമാണ്ടില്‍ തത്കാലം ഉരുത്തിരിഞ്ഞിരിക്കുന്നത്. കരുണാകരന്റെ ഭീഷണികള്‍ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ എട്ട് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഹൈക്കമാണ്ട് യോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്.

പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനത്തു നിന്നുള്ള കരുണാകരന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ഹൈക്കമാണ്ട് അദ്ദേഹത്തെ കൂടുതല്‍ പ്രകോപിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. അദ്ദേഹം ആന്റണിക്കെതിരേ നടത്തിയിട്ടുള്ള പ്രസ്താവനകളെ അവഗണിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാറ്റം വരുത്താനോ, കേരളത്തിലെ പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനോ തത്കാലം തയ്യാറല്ലെന്ന് ഹൈക്കമാണ്ട് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കരുണാകരനോട് ആവുന്നത്ര വിട്ടുവീഴ്ചകള്‍ ചെയ്തതായും വിട്ടുവീഴ്ചകള്‍ക്ക് ഒരവസാനമുണ്ടെന്നുമുള്ള നിലപാടിലാണ് ഹൈക്കമാണ്ട്. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കരുണാകരനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഹൈക്കമാണ്ട് കരുണാകരന്റെ സമ്മര്‍ദ്ദങ്ങള്‍ സഹിക്കുന്നുവെന്നും ഇതിന് ഒരറുതി വേണ്ടേയെന്നുമാണ് ഹൈക്കമാണ്ടിലെ ഒരു ഉന്നതനേതാവ് ചോദിച്ചത്. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കേരളത്തിലേയ്ക്ക് തത്കാലം ഹൈക്കമാണ്ട് പ്രതിനിധികളെ അയയ്ക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിട്ടുവീഴ്ചയ്ക്ക് ഹൈക്കമാണ്ട് ഒരുക്കമല്ലെങ്കിലും കരുണാകരന്റെ രോഷം സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതത്തെക്കുറിച്ച് നേതൃത്വത്തിന് ബോധ്യമുണ്ട്. അതിനാല്‍ ,കരുണാകരനെ സമാധാനിപ്പിക്കാന്‍ ചില രഹസ്യനീക്കങ്ങള്‍ ഹൈക്കമാണ്ട് നടത്തുമെന്നും അറിയുന്നു. ഇതിനിടെ കരുണാകരനെ അനുനയിപ്പിക്കാന്‍ ദൂതനെ വിടണമെന്ന അംബികാ സോണിയുടെ നിര്‍ദ്ദേശം ഏപ്രില്‍ എട്ട് ഞായറാഴ്ച രാത്രി ചേര്‍ന്ന തിരഞ്ഞെടുപ്പ് നിരീക്ഷണ സമിതി പരിഗണിച്ചിട്ടുണ്ട് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X