Get Updates
Get notified of breaking news, exclusive insights, and must-see stories!

കബീര്‍വധം: വധശിക്ഷ ശരിവച്ചു

കൊച്ചി: അട്ടക്കുളങ്ങര സബ്ജയിലിനു മുന്നിലൂടെ കൊണ്ടുപോവുകയായിരുന്ന കബീര്‍ എന്ന യുവാവിനെ ബോംബെറിഞ്ഞു കൊന്ന കേസില്‍ പ്രതികള്‍ക്ക് അഡീഷണല്‍ സെഷന്‍സ് വിധിച്ച വധശിക്ഷ കേരള ഹൈക്കോടതി ശരിവച്ചു.

ഒരു അടിപിടി കേസുമായി ജയിലിലായ കബീറിനെ 1999 ജൂലൈ 16ന് സബ്ജയിലിനു മുന്നില്‍ക്കൂടി കൊണ്ടുപോകുമ്പോള്‍ എതിര്‍സംഘത്തില്‍ പെട്ടവര്‍ നാടന്‍ ബോംബെറിഞ്ഞു കൊന്നത്.

സംഭവത്തില്‍ ഫാറൂഖ്, സത്താര്‍ എന്നിവര്‍ക്ക് വധശിക്ഷയും അയ്യൂബ്, ഹാഷിം, മനാഫ്, സുലൈമാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവുമാണ് സെഷന്‍സ് കോടതി വിധിച്ചിരുന്നത്.

ഫാറൂഖിന്റെയും സത്താറിന്റെയും വധശിക്ഷയും അയ്യൂബ്, ഹാഷിം എന്നിവരുടെ ജീവപര്യന്തവും ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടത്തിയ വിധിന്യായത്തില്‍ ഹൈക്കോടതി ശരിവച്ചു. എന്നാല്‍ മനാഫിന്റെ സുലൈമാന്റെയും ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. സംശയത്തിന്റെ ആനുകൂല്യമാണ് ഇവര്‍ക്ക് തുണയായത്. ജസ്റിസുമാരായ ജെ.ബി. കോശി, ആര്‍. രാജേന്ദ്രബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഈ വിധി പ്രഖ്യാപിച്ചത്.

കേരളത്തിലെ കേസുകളുടെ ചരിത്രത്തില്‍ വളരെ വേഗം വിധിന്യായം പറഞ്ഞ കേസായിരുന്നു കബീര്‍ വധക്കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+