അനുകൂലനിര്‍ദ്ദേശം പരിഗണിക്കാം: കരുണാകരന്‍
തിരുവനന്തപുരം: തന്റെ ഗ്രൂപ്പിനും തനിക്കും അനുകൂലമായ ഏതെങ്കിലും നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുകയാണെങ്കില്‍ പരിഗണിക്കാമെന്ന് കെ. കരുണാകരന്‍. ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച സ്വവസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തു തരത്തിലുള്ള നടപടിയാണ് ഹൈക്കമാന്‍ഡില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ചോദ്യത്തിന് കരുണാകരന്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. തന്റെ അനുയായികളോട് ചെയ്ത അനീതി ഇല്ലാതാക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്‍ഡിനെ സമീപിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവെന്ന സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കുകയും ചെയ്യില്ല.
അതേ സമയം പ്രശ്നപരിഹാരത്തിനായി കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞിരുന്ന അംബികാ സോണിയുടെ സന്ദര്‍ശനം റദ്ദാക്കിയത് കരുണാകരന് തിരിച്ചടിയായേക്കും. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക ദൂതനെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ ദില്ലിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുണാകരന് മുന്നില്‍ താഴേണ്ടതില്ലെന്ന ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.












Click it and Unblock the Notifications