ചെറിയാന്‍ ആദര്‍ശധീരന്‍: പിണറായി
തൃശൂര്‍: ആദര്‍ശധീരതയുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായതുകൊണ്ടാണ് പുതുപ്പള്ളിയില്‍ ചെറിയാന്‍ ഫിലിപ്പിനെ പിന്തുണക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിനുശേഷം ചെറിയാന്റെ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആദര്‍ശധീരതയെ പിന്തുണക്കാന്‍ തീരുമാനിച്ച വിവരം ചെറിയാനെ അറിയിച്ചിട്ടുണ്ട് - പിണറായി പറഞ്ഞു.
ചെറിയാന്റെ മത്സരപ്രവേശവും കെ. കരുണാകരന്റെ രാജിയും കോണ്‍ഗ്രസിനുള്ളില്‍ ഉരുണ്ടുകൂടന്ന പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോണ്‍ഗ്രസില്‍ ഇനിയും അഭിപ്രായവ്യത്യാസങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് യില്‍ ചെറിയാനെ പിന്തുണക്കാനുള്ള തീരുമാനം ഇടതുമുന്നണി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവസരവാദനയങ്ങള്‍ക്കെതിരെ ചെറിയാന്‍ ഫിലിപ്പ് ശബ്ദമുയര്‍ത്തിയിരുന്ന കാര്യവും വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെയാണ് പുതുപ്പള്ളിയില്‍ ചെറിയാന്‍ മത്സരിക്കുന്നത്.












Click it and Unblock the Notifications