റാവുത്തറെ പുറത്താക്കി
കോട്ടയം: ജനതാദള്‍ (എസ്) ഇടുക്കി ജില്ലാ പ്രസിഡന്റ് പി പി സുലൈമാന്‍ റാവുത്തര്‍ എം എല്‍ എ യെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ദള്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറാണ് റാവുത്തറെ പുറത്താക്കിയത്.
അഡ്വ.തോമസ് പെരുമനയെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ചു.
നിയമസഭാതിരഞ്ഞെടുപ്പില്‍ യിലെ സിറ്റിംഗ് എം എല്‍ എ യായ റാവുത്തര്‍ക്ക് ജനതാദള്‍ സീറ്റ് നിഷേധിച്ചിരുന്നു. മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം എസ് ജോസഫാണ് ഇടുക്കിയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. ഇതില്‍ പ്രതിഷേധിച്ച് റാവുത്തര്‍ ഇടുക്കിയില്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications