വിപണി തകര്‍ന്നു
മുംബൈ: ഏപ്രില്‍ പത്ത് ചൊവാഴ്ച ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച രേഖപ്പെടുത്തി. പോയ 22 മാസത്തിനുളളിലെ ഏറ്റവും കുറഞ്ഞ നിലയാണ് ചൊവാഴ്ച സൂചികകള്‍ രേഖപ്പെടുത്തിയത്.
വിവരസാങ്കേതിക രംഗത്തേതുള്‍പ്പെടെ മിക്ക ഓഹരികള്‍ക്കും വന്‍തോതില്‍ വിലയിടിവുണ്ടായി. മുംബൈ സൂചിക 86 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 24 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില-3458.39
തുടങ്ങിയത് -3544.08
താഴ്ച - 85.69
എന്‍ എസ് ഇ
ഒടുവിലത്തെ നില-1103.05
തുടങ്ങിയത്-1128.35
താഴ്ച - 25.30
വില കൂടിയ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, ഹിന്ദുസ്ഥാന്‍ ലീവര്‍, ഐ ടി സി, ബി എച്ച് ഇ എല്‍, ഗുജറാത്ത് അംബുജ, വരുണ്‍ ഷിപ്പിംഗ്
വില കുറഞ്ഞ ഓഹരികള്‍
റിലയന്‍സ്, ഗ്ലോബല്‍ ടെലി, സീ ടെലിഫിലിംസ്, എന്‍ ഐ ഐ ടി, ഡി എസ് ക്യു സോഫ്റ്റ് വെയര്‍, എച്ച സി എല്‍, വിപ്രോ, പെന്റാമീഡിയ, ആപ്ടെക്, ലൂപിന്‍ലാബ്, ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്.












Click it and Unblock the Notifications