വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ഏപ്രില്‍ 10 ചൊവാഴ്ച ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയുണ്ടായി. വിവരസാങ്കേതിക ഓഹരികളുടെ വില വന്‍തോതില്‍ ഇടിഞ്ഞതാണ് വിപണിയിലെ തകര്‍ച്ചയ്ക്കു കാരണം. ചൊവാഴ്ച ഉച്ചയ്ക്ക് മുംബൈ സൂചിക 113 പോയിന്റ് താഴ്ന്ന് 3431 എന്ന നിലയിലെത്തി. 52 ആഴ്ചകള്‍ക്കുള്ളിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണിത്.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 33 പോയിന്റ് താഴ്ന്ന് 1095 എന്ന നിലയിലെത്തി.
സീ ടെലിഫിലിംസ്, ഹിമാചല്‍ , ഗ്ലോബല്‍ ടെലി , റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ വന്‍ തകര്‍ച്ചയെ നേരിട്ടു.
വിപണിയില്‍ അടുത്ത കാലത്തുണ്ടായ വന്‍ തകര്‍ച്ചയുടെ സൂത്രധാരന്‍ കേതന്‍ പരേഖ് താന്‍ സീ ടെലിഫിലിംസ്, ഹിമാചല്‍ ഫ്യൂച്ചിറിസ്റ്റിക്സ് തുടങ്ങിയ കമ്പനികളില്‍ നിന്നും വന്‍തോതില്‍ ഫണ്ട് വാങ്ങിയതായി സിബിഐ യോട് സമ്മതിച്ചതും ചൊവാഴ്ചത്തെ തകര്‍ച്ചയ്ക്കു കാരണമായി.












Click it and Unblock the Notifications