കര്‍സേവകര്‍ അക്ഷമരായിരുന്നു: അദ്വാനി
ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെടാന്‍ കാരണം കര്‍സേവകരുടെ അക്ഷമയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി. അയോധ്യ സംഭവങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് ലിബര്‍ഹാന്‍ കമ്മീഷനു മുന്നില്‍ ഏപ്രില്‍ 10 ചൊവാഴ്ച മൊഴി നല്‍കുകയായിരുന്നു അദ്വാനി.
രാമജന്മഭൂമി നേതാക്കള്‍ക്ക് ക്ഷേത്രം പണി നിയമപരമായി പൂര്‍ത്തിയാക്കാനാവില്ലെന്ന് കര്‍സേവകര്‍ക്ക് തോന്നിയതിനാലാവാം അവര്‍ പള്ളി പൊളിച്ചതെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. എന്നാല്‍, പള്ളി പൊളിച്ചത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണ്. പള്ളി പൊളിച്ചതില്‍ താന്‍ ആഹ്ളാദവാനായിരുന്നുവെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അദ്വാനി നിഷേധിച്ചു.
അയോധ്യയില്‍ ക്ഷേത്രം പണിക്കുള്ള സ്ഥലം ഏറ്റെടുത്തിരുന്നുവെങ്കില്‍ കര്‍സേവകരുടെ രോഷം തണുപ്പിക്കാമായിരുന്നുവെന്നും സ്ഥലം ഏറ്റെടുക്കാഞ്ഞതിനുത്തരവാദി അന്ന് നരസിംഹറാവു സര്‍ക്കാരാണെന്നും അദ്വാനി പറഞ്ഞു. ഭൂതകാലത്തിലെ തെറ്റുകള്‍ വര്‍ത്തമാനകാലത്തെ തെറ്റുകള്‍ കൊണ്ടല്ല തിരുത്തേണ്ടതെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ നിലപാടാണ് പള്ളി പൊളിച്ച കാര്യത്തില്‍ തനിക്കുമുള്ളതെന്ന് അദ്വാനി കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.












Click it and Unblock the Notifications