ബീഹാറില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്
പാറ്റ്ന: 23 വര്‍ഷത്തിനു ശേഷം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ ക്രമസമാധാനം ശക്തിപ്പെടുത്താന്‍ നീക്കം ആരംഭിച്ചു. ബൂത്തുകള്‍ പിടിക്കാനും ബാലറ്റ് പെട്ടികള്‍ തട്ടിപ്പറിക്കാനും ശ്രമിക്കുന്നവരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവായിട്ടുണ്ട്.
ഏപ്രില്‍ 11 ബുധനാഴ്ചയാണ് ബിഹാറിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് 15,000ത്തോളം റൈഫിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബൂത്തിന് കാവല്‍ നില്ക്കുന്ന പൊലീസുകാരെ സായുധരാക്കാനാണിത്.
തിരഞ്ഞെടുപ്പ് വേളയില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നത് ബീഹാറില്‍ പതിവാണ്.












Click it and Unblock the Notifications