സത്ലജ് നദിയില്‍ 50 ജഡങ്ങള്‍ കണ്ടെത്തി
ചണ്ഡീഗഡ്: സത്ലജ് നദിയില്‍ നിന്ന് 50 ചീഞ്ഞഴുകിയ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഏപ്രില്‍ എട്ട് ഞായറാഴ്ചയാണ് 38 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 12 മൃതദേഹങ്ങള്‍ തിങ്കളാഴ്ചയും കണ്ടെത്തി. തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ ഒരു സാമൂഹിക സംഘടന മുന്‍കൈയെടുത്ത് സംസ്കരിച്ചിരുന്നു. ഇനി കണ്ടെത്തുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് സാമൂഹിക സംഘടനകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നദിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications